ലഖ്നോ : യു.പിയില്‍ നാടന്‍ തോക്കുമായി അധ്യാപിക പിടിയില്‍. മെയിന്‍പൂരിയില്‍ കഴിഞ്ഞ ദിവസമാണ് അധ്യാപിക അറസ്റ്റിലായത്. കരിഷ്മ സിങ് യാദവെന്ന അധ്യാപികയാണ് പിടിയിലായത്. ഫെറോസാബാദിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മെയിന്‍പൂരിയില്‍ ഔദ്യോഗിക ജോലികള്‍ക്കായാണ് ഇവര്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിസ്റ്റള്‍ കണ്ടെത്തിയത്.
ഇവരില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുക്കുന്നതിന്റെ വിഡിയോ വൈറലായിട്ടുണ്ട്. വനിത പോലീസ് കോണ്‍സ്റ്റബിള്‍ അധ്യാപികയെ പരിശോധിക്കുന്നതും തുടര്‍ന്ന് ഇവരുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുക്കുന്നതുമാണ് വിഡിയോയില്‍. യാദവിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.