തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാകാൻ പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച എല്ലാവർക്കും നിയമനം നൽകുമെന്ന് വിദ്യാഭ്യാസവകുപ്പ്. ഒഴിവുള്ള തസ്‌തികകളിൽ നിയമനം ഉറപ്പാക്കണമെന്ന സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് ഒഴിവുകൾ മുഴുവൻ കണ്ടെത്തി പിഎസ്‌സിക്ക് റിപ്പോർട്ട് നൽകിയത്.
എന്നാൽ സ്‌കൂൾ അടച്ച സമയം നിയമനം നടത്താൻ കെഇആർ 21–-ാം അധ്യായത്തിലെ ചട്ടം 74 (2) അനുവദിക്കുന്നില്ല. മാർച്ച് 31 മുതൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ അവധി കഴിഞ്ഞ് അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്ന ദിവസം മുതൽ മാത്രമേ നികത്താവൂ എന്നാണ് ചട്ടം അനുശാസിക്കുന്നത്.
എന്നാൽ, കോവിഡിനെത്തുടർന്ന് ഈ അക്കാദമിക വർഷം ഇതുവരെ സ്കൂൾ തുറന്നിട്ടില്ല. പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.