തിരുവല്ല: നാഷണല്‍ സര്‍വീസ് സ്‌കീം എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനം ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപക ദിന ആശംസ കാര്‍ഡുകള്‍ അധ്യാപകര്‍ക്ക് കൈമാറി. സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരായ റ്റി.സി. ബാബു, ജയമേരി കുര്യന്‍, സ്മിത കുര്യന്‍ ജെനിഫര്‍ മേരി ജോര്‍ജ്, ആനി മാമന്‍, അന്നമ്മ വര്‍ഗീസ്, മേരി കുര്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ആയ ആരോണ്‍ സീ തോമസ് അധ്യാപക ദിന സന്ദേശം നല്‍കി.
അധ്യാപകരുടെ സേവനങ്ങളെയും അധ്യാപക ദിനം ആചരിക്കുന്നതിന്റെ മഹത്വത്തെയും കുറിച്ച് പ്രിന്‍സിപ്പാള്‍ പി കെ തോമസ് വളണ്ടിയേഴ്‌സിനെ ഉദ്‌ബോധിപ്പിച്ചു. എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വി വര്‍ഗീസ് സാറിനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെന്ന് കണ്ട് അധ്യാപകദിന ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ്, എന്‍എസ്എസ് വോളണ്ടിയര്‍ ദിയ, ആന്‍ റെഞ്ചി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.