എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനം ആചരിച്ചു 

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: നാഷണല്‍ സര്‍വീസ് സ്‌കീം എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനം ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപക ദിന ആശംസ കാര്‍ഡുകള്‍ അധ്യാപകര്‍ക്ക് കൈമാറി. സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരായ റ്റി.സി. ബാബു, ജയമേരി കുര്യന്‍, സ്മിത കുര്യന്‍ ജെനിഫര്‍ മേരി ജോര്‍ജ്, ആനി മാമന്‍, അന്നമ്മ വര്‍ഗീസ്, മേരി കുര്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ ആയ ആരോണ്‍ സീ തോമസ് അധ്യാപക ദിന സന്ദേശം നല്‍കി.

അധ്യാപകരുടെ സേവനങ്ങളെയും അധ്യാപക ദിനം ആചരിക്കുന്നതിന്റെ മഹത്വത്തെയും കുറിച്ച് പ്രിന്‍സിപ്പാള്‍ പി കെ തോമസ് വളണ്ടിയേഴ്‌സിനെ ഉദ്‌ബോധിപ്പിച്ചു. എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വി വര്‍ഗീസ് സാറിനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെന്ന് കണ്ട് അധ്യാപകദിന ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ്, എന്‍എസ്എസ് വോളണ്ടിയര്‍ ദിയ, ആന്‍ റെഞ്ചി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...