വിദ്യാർത്ഥികളിൽ സ്വത്വബോധം ജനിപ്പിക്കുകയാണ് അധ്യാപക ധർമ്മം : എൻടിയു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാർത്ഥികളിൽ സ്വത്വ ബോധം ജനിപ്പിക്കുകയാണ് അധ്യാപക ധർമ്മമെന്നും ഭാരതത്തിന്റെ അമൃതകാലങ്ങളിൽ രാജ്യത്തെ നയിക്കേണ്ടവരാണ് ഇന്നത്തെ ക്ലാസ് മുറികളിൽ ഇരിക്കുന്നവരെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ അനിത. ജി. നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൽ കുമാർ ജി സ്വാഗതം ആശംസിച്ചു. ബിജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്‌ ദീപ. ജി. നായർ, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ്‌ ആർ. മോഹനൻ, എൻ ടി യു മുൻ ജില്ലാ അധ്യക്ഷൻ കെ സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ സമ്മേളനം രാഷ്ട്രീയ സ്വയം സേവക് ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി ഉദ്ഘാടനം ചെയ്തു. ഗിരിജ ദേവി. എസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഫെറ്റോ ജില്ലാ പ്രസിഡന്റ്‌ മനോജ്‌. ബി. നായരുടെ അധ്യക്ഷതയിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പ്രസന്നകുമാർ. ആർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു. സംഘടനാ സമ്മേളനം എൻ ടി യു സംസ്ഥാന സെക്രട്ടറി ടി. ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല സെക്രട്ടറി ജെ. രാജേന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സനൽ കുമാർ. ജി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌  – അനിത. ജി. നായർ (എൽ പി എസ് കൊന്നപ്പാറ), ജനറൽ സെക്രട്ടറി സനൽ കുമാർ. ജി (ഹൈസ്കൂൾ റാന്നി-പെരുനാട്), ട്രഷറർ രാജീവ്‌. കെ. എൻ (ടി കെ എം ആർ എം വി എച്ച് എസ് എസ്, വല്ലന), വൈസ് പ്രസിഡന്റുമാരായി മനോജ്‌. ബി. നായർ, എ. കെ. സജീവ് എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി ജ്യോതി. ജി. നായർ, വിഭു നാരായൺ, ഡോ. രമേഷ്. ആർ, വനിതാ വിഭാഗം അധ്യക്ഷയായി രഞ്ജന. ആർ, സംസ്ഥാന സമിതി അംഗങ്ങളായി ഗിരിജ ദേവി. എസ്, മനോജ്‌. ബി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...