മല്ലപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ” മക്കള്‍ക്കൊപ്പം” പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണായി ക്ലാസുകള്‍ നയിച്ച 21അദ്ധ്യാപകരെ അനുമോദിച്ചു. കുട്ടികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നല്‍കുന്നതിന് രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് മക്കള്‍ക്കൊപ്പം ‘ പരിപാടി സംഘടിപ്പിച്ചത്.
മല്ലപ്പള്ളി മേഖല പ്രസിഡന്റ് ജോയി ജോസഫിന്റെ അധ്യക്ഷതയില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ഡോ.ആര്‍ വിജയമോഹന്‍ ആമുഖ പ്രഭാഷണം നടത്തി. പരിഷത് മേഖലാ സെക്രട്ടറി പ്രവീണ്‍ ചാലാപ്പള്ളി, അഡ്വ. ജിനോയ് ജോര്‍ജ്ജ്, ബി.വിനയസാഗര്‍,ഏ.കെ.പ്രകാശ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റിസോര്‍സ്‌പേര്‍സണ്‍സ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു
ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഓഗസ്റ്റ് 6 മുതല്‍ സെപ്റ്റംബര്‍ 5 വരെ യാണ് ഈ ക്ലാസ്സുകള്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നടത്തിയത്. റിസോഴ്‌സ് പേര്‍സണസിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. ആര്‍. സുരേഷ് നിര്‍വഹിച്ചു.