Sunday, April 28, 2024 6:50 pm

അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കുന്നത് വിലക്കി പാക്കിസ്ഥാൻ ; ടൈറ്റ്സും അനുവദിക്കില്ല

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : അധ്യാപികമാർ ഇനി മുതൽ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കരുതെന്ന് പാക്കിസ്ഥാൻ ഫെഡറൽ ഡിറക്ടറേറ്റ് ഓഫ് എഡുകേഷൻ (എഫ്ഡിഇ). അധ്യാപകൻമാരും ജീൻസും ടീഷർട്ടും ധരിക്കരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് അതത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചുകഴിഞ്ഞു. അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് സമയങ്ങളിൽ, ഔദ്യോഗിക യോഗങ്ങളിൽ, ക്യാംപസുകളിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.

എല്ലാ അധ്യാപകരും  ക്ലാസ്റൂമിൽ ടീച്ചിംഗ് ഗൌണും ലാബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ ജീൻസിന് പുറമെ ടൈറ്റ്സും ധരിക്കാൻ പാടില്ല. മാന്യാമായ, സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്കാർഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മഞ്ഞുകാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ലേസേഴ്സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. അധ്യാപികമാർക്ക് സ്ലിപ്പേഴ്സ് ധരിക്കാൻ അനുവാദമില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ...

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...

കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

0
ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ...

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

0
റിയാദ്: റിയാദിലെ ഒരു റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ...