Saturday, July 5, 2025 6:12 am

ഒന്നാം ക്ലാസുകാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശവുമായി അധ്യാപകർ എല്ലാ വീട്ടിലും എത്തണം ; കടുംപിടുത്തവുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ് മഹാമാരി പടർന്നുപിടിക്കവെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന കടുംപിടിത്തവുമായി സർക്കാർ. തിങ്കളാഴ്ചയ്ക്കകം വീടുകളിലെത്തി കുട്ടികൾക്കു നേരിട്ടു സന്ദേശം കൈമാറണമെന്നാണു നിർദേശം.

എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദേശം എഇഒമാർ വഴി സ്കൂളുകൾക്കു നൽകിക്കഴിഞ്ഞു. വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വഴി അധ്യാപകർക്കു നൽകുന്നുണ്ട്. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ അധ്യാപകരെ ഈ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

ഒന്നാം ക്ലാസിലേക്കു കടന്നുവരുന്ന വിദ്യാർഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എഇഒ തലത്തിലാണു സ്കൂളുകളിലേക്ക് എത്തിക്കുന്നത്. സ്കൂളുകളിൽ ലഭിക്കുന്ന സന്ദേശം പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, വാർഡംഗങ്ങൾ, അധ്യാപകർ, യുവജന സംഘടനകൾ, ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ പ്രഥമാധ്യാപകർ ശ്രദ്ധിക്കണം – എന്നാണു വിദ്യാഭ്യാസ വകുപ്പ് ഉന്നതർ അയച്ചിരിക്കുന്ന സന്ദേശം.

മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാർഥികളുടെ കയ്യിൽ എത്തിയെന്ന് ഉറപ്പാക്കണമെന്ന കർശന നിർദേശവും കൂട്ടത്തിലുണ്ട്. എല്ലാ പ്രഥമാധ്യാപകരും എഇഒയിൽനിന്ന് ഇന്നുതന്നെ സന്ദേശം ഏറ്റുവാങ്ങണം. വിദ്യാർഥികൾക്കുള്ള അരിവിതരണവും കിറ്റു വിതരണവും സ്കൂളുകളിൽ പൂർത്തിയായി വരുന്നതേയുള്ളൂ. കോവിഡ് രൂക്ഷമായ മേഖലകളിൽപ്പോലും അധ്യാപകർ സ്കൂളുകളിലെത്തി അരി- കിറ്റു വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

ജൂൺ ഒന്നിനു പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പിടിപ്പതു ജോലിയാണ് അധ്യാപകർക്കു ചെയ്തു തീർക്കാനുള്ളത്. പല അധ്യാപകരെയും കോവിഡ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയ്ക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്. പ്രഥമാധ്യാപകർ എഇഒ ഓഫിസുകളിൽ സന്ദേശം കൈപ്പറ്റാൻ കാത്തു നിൽക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...