ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കടത്തി ; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കടത്തികൊണ്ടുവന്ന സിപിഎം പ്രവര്‍ത്തകനും മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ ഭരണിക്കാവ് ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റു ചെയ്തു. ഇയാളെ പിടികൂടുമ്പോൾ മൂന്നു ലിറ്റര്‍ വിദേശമദ്യം കയ്യിലുണ്ടായിരുന്നു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനു വെളിയിലുള്ള ദിവാന്‍ജിമൂല ജങ്ഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. തൃശൂരിലുള്ള ഇടപാടുകാരനു മദ്യം നല്‍കാന്‍ പോവുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്ന് സ്ഥിരമായി ഇയാള്‍ മദ്യം കടത്തുന്നതായി എക്സൈസിനു രഹസ്യവിവരം കിട്ടിയിരുന്നു. ഭരണസ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ അന്തര്‍സംസ്ഥാന മദ്യ വില്‍പ്പനയും കടത്തും നടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന മദ്യ-മയക്കുമരുന്നുമാഫിയായുടെ കണ്ണിയായി പ്രവര്‍ത്തിച്ചു വരുന്ന ഏജന്റാണ് ഇയാളെന്നും ആക്ഷേപമുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...