തിരുവനന്തപുരം : ഒക്‌ടോബര്‍ അഞ്ച് ഇന്ത്യ മുഴുവന്‍ അധ്യാപക ദിനം ആചരിച്ചു. അറിവിന്‍റെ അക്ഷര ലോകത്തേയ്‌ക്ക് കൈപിടിച്ച് ഉയര്‍ത്തിയ പ്രിയ അധ്യാപകരെ ആദരിച്ചും ആശംസ അറിയിച്ചും എല്ലാവരും തന്നെ അധ്യാപക ദിനത്തിന്‍റെ ഓര്‍മകളും പങ്കുവച്ചു. എന്നാല്‍ അധ്യാപക ദിനത്തില്‍ ഒരു പ്രധാന അധ്യാപകന്‍റെ കത്താണ് ഏവരുടെയും ഹൃദയത്തില്‍ നോവായി വന്നുപതിച്ചത്. തന്‍റെ സ്‌കൂളില്‍ വ്യാഴാഴ്‌ച്ച മുതല്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നുവെന്നും പ്രഥമാധ്യാപകന്‍ എന്ന ഒറ്റക്കാരണത്താല്‍ കടക്കാരെ പേടിച്ചു നാണംകെട്ട് ജീവിക്കേണ്ട അവസ്ഥയാണ് എന്നതായിരുന്നു കത്തില്‍ പ്രതിപാദിച്ചിരുന്നത്. എത്രമാത്രം വേദനയോടെയായിരുന്നു അധ്യാപകന്‍ ആ കത്തെഴുതിയതെന്ന് അക്ഷരങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും മനസിലാക്കാന്‍ സാധിക്കും.
ഉച്ചഭക്ഷണത്തിന്‍റെ പേരില്‍ കടക്കാരായ നിരവധി അധ്യാപകരില്‍ ഒരാളാണ് അനീഷ്. തന്‍റെ സ്‌കൂളിലെ 607 വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ അനീഷ് ഇന്നോളം മുടക്കം കാണിച്ചിരുന്നില്ല. തന്‍റെ വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ അധ്യാപകന്‍ ഇന്ന് രണ്ടര ലക്ഷം രൂപയുടെ കടക്കാരനാണ്. പാചകവാതകത്തിനടക്കം തുകയാണ് അധ്യാപകര്‍ കണ്ടെത്തേണ്ടത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തുക സമാഹരിക്കാനായി ഒടുവില്‍ ബാങ്ക് വായ്‌പ വരെയെടുത്തു. അനീഷ് എന്ന അധ്യാപകന്‍റെ വാക്കുകള്‍ തന്നെയാണ് കേരളത്തിലെ ഓരോ പ്രധാനാധ്യാപകനും ആവര്‍ത്തിക്കാനുള്ളത്. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് മുടക്കം വരാതിരിക്കുവാന്‍ കെട്ടുതാലി വരെ പണയം വച്ച അധ്യാപകരും നമ്മള്‍ക്കിടയിലുണ്ട്.
2016 ലാണ് അവസാനമായി ഉച്ചഭക്ഷണ ചെലവിന്‍റെ നിരക്കുകള്‍ പുതുക്കിയത്. ഉച്ചഭക്ഷണ വിഹിതം ഉയർത്തണമെന്ന് ധനവകുപ്പിനോട് വിദ്യാഭ്യാസ വകുപ്പ് ഇത്തവണയും ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ആഴ്‌ചയില്‍ രണ്ട് ദിവസം ഒരു കുട്ടിക്ക് പാലും ഒരു ദിവസം മുട്ടയും നല്‍കേണ്ടതുണ്ട്. ഒരു മുട്ടയ്‌ക്ക് മാത്രം അഞ്ച് രൂപ വിലയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഒരു കുട്ടിക്ക് പരമാവധി മൊത്തത്തില്‍ എട്ട് രൂപ നല്‍കുന്നത്. ഇങ്ങനെ ആവശ്യസാധനങ്ങളുടെ വിലയില്‍ ദിനം പ്രതിയുള്ള വര്‍ധനവും ഭൂരിഭാഗം അധ്യാപകരെയും കടക്കാരാക്കിയിരിക്കുകയാണ്.
സ്‌കൂളുകളില്‍ പച്ചക്കറി കൃഷികള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത് മതിയാവുന്നില്ല. ഇതോടൊപ്പം തന്നെ പാചകത്തൊഴിലാളികളും ശമ്പളം കിട്ടാതെ വലയുന്നു. അനാവശ്യ ചിലവുകള്‍ മാത്രം വഹിച്ച് പണം പാഴാക്കികളയുന്ന സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിയിന്മേലുള്ള പ്രതിസന്ധിയില്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതായത് ഏതൊരു പദ്ധതിയും കൊട്ടിഘോഷിച്ച് തുടങ്ങിവെയ്‌ക്കുന്നതല്ല, അത് വിജയകരമായി നടത്തുന്നതിലാണ് കാര്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033