ഇന്ത്യക്ക് ഭാരതമാകാൻ ചെലവ് 14,000 കോടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക നാമം ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് പ്രതിനിധികള്‍ക്ക് അയച്ച കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതാണ് പേരുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. പേരുമാറ്റത്തെ അനുകൂലിച്ച് ബി.ജെ.പി നേതാക്കളും എതിര്‍ത്ത് പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റം സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പേരുമാറ്റം ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും അതിന് വരുന്ന ചെലവ് അത്ര നിസാരമല്ല. അന്താരാഷ്ട്ര തലം മുതല്‍ വ്യക്തിഗത തലം വരെ പേരുമാറ്റം ബാധിക്കും. അതുകൊണ്ട് പേരുമാറ്റത്തിന് ഭീമമായ തുകയാണ് ചെലവ് വരിക. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്നത് മാത്രമല്ല, അസംഖ്യം സംസ്‌കാരങ്ങളും ഭാഷകളും വംശങ്ങളും ഉള്ള വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെപ്പോലൊരു രാജ്യത്ത് പേരുമാറ്റം അതി സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. 2018ല്‍ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയപ്പോള്‍ 300 കോടിയോളം രൂപയാണ് ചെലവ് വന്നത്. ഭൂപടങ്ങള്‍, റോഡ് നാവിഗേഷന്‍ സംവിധാനം, ഹൈവേ ലാന്‍ഡ്മാര്‍ക്കുകള്‍, സംസ്ഥാന, സിവില്‍ അതോറിറ്റി ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക സാമഗ്രികള്‍ മുതലായവ അപ്‌ഡേറ്റ് ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുക ചെലവാകും. ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഏകദേശം 14,304 കോടി രൂപ ചെലവ് വന്നേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...