തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം. കോര്‍പ്പറേഷന്‍ ഭരണക്കാരുടെ തീരുമാനം പ്രകടമായ അയിത്താചരണമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. എസ് സി, എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും വി.ടി ബല്‍റാം.ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്,
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ പൊതു ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി അവര്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ടീമുകളുണ്ടാക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ഭരണക്കാരുടെതീരുമാനംപ്രകടമായഅയിത്താചരണമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. എസ് സി, എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം’.