തിരുവനന്തപുരം: മലയാള ക്രൈസ്തവ സമൂഹത്തിന്റെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസിന്റെ (ഡബ്ല്യു സി എം സി) റീജിയണൽ കോൺഫറൻസ് ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡോ. പ്രകാശ് പി തോമസ്, റവ.എ ആർ നോബിൾ, റവ. ഡോ. എൽ.ടി. പവിത്ര സിംഗ്, ഷെവലിയർ ഡോ. കോശി ജോർജ് എന്നിവർ അറിയിച്ചു. വെസ്റ്റ് ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദ ബോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സിസ തോമസ് അധ്യക്ഷത വഹിക്കും.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, മലങ്കര സിറിയൻ കത്തോലിക്കാ സഭയുടെ വികാരി ജനറൽ വെരി റവ.ഡോ. വർക്കി ആറ്റുപുറത്ത്, ഡബ്ല്യു സി എം സി ഇന്ത്യ റീജിയൻ പ്രസിഡന്റ് വെരി റവ.ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഡബ്ല്യു സി എം സി അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഷാജി എസ് രാമപുരം, ഡബ്ല്യു സി എം സി ഗൾഫ് റീജിയൻ പ്രസിഡണ്ടും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ യോഹന്നാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ എന്നിവർ പ്രസംഗിക്കും.
സമകാലിക സാഹചര്യത്തിൽ എക്യുമെനിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് സെമിനാർ നയിക്കും. കേരള കൗൺസിൽ ഓഫ് ചർച്ചസ് സീനിയർ സിറ്റിസൺസ് കമ്മീഷനും കെസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംഘാടനത്തിന് നേതൃത്വം നൽകും. വൈഎംസിഎ കേരള റീജിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ.അലക്സ് തോമസിനെ സമ്മേളനത്തില്‍ ആദരിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് – ‘ടാഗോർ സമ്മാൻ’ പെരുമ്പടവം ശ്രീധരനും, സരോജിനി നായിഡു പുരസ്കാർ ഡോ.അനിത എം.പി ക്കും ഗവർണർ ഡോ.സി.വി ആനന്ദബോസ് സമ്മേളനത്തിൽ വെച്ച് നല്‍കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.