വീണക്ക് 45 ലക്ഷം രൂപ ലഭിച്ചത് മുൻകൂറായി ; ഇഡിയുടെ കൂടുതൽ തെളിവുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു. സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും ഇഡി അവകാശപ്പെടുന്നു. ശശിധരൻ കർത്തയുടേത് സർക്കുലർ പേയ്മെന്റ് രീതിയാണ്.

ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവ് കാണിക്കുകയും പിന്നീട് ഇവരിൽ നിന്ന് പണമായി തിരികെ വാങ്ങുകയും ചെയ്യുന്നതാണ് രീതി. ഇടപാടുകാർക്ക് കമ്മീഷൻ നൽകും. ഇങ്ങനെ 15 വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനിയിലേക്കും കർത്ത പണം വകമാറ്റിയെന്നും ഇഡ‍ി പറയുന്നു. സിഎംആർഎല്ലിൽ നിന്ന് കുടുംബ സ്ഥാപനം നിപുണയിലേക്ക് പണം മാറ്റിയതിനു തെളിവുകൾ ലഭിച്ചുവെന്നും ഓഹരി ഉടമകൾ അറിയാതെയായിരുന്നു കൈമാറ്റമെന്നും ഇഡി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...