വിദ്യാർത്ഥി രോഷം തണുപ്പിക്കാൻ ബിജെപി ; മന്ത്രി പങ്കജ് ചൗധരി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി രോഷം തണുപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള തീവ്ര ശ്രമത്തിൽ ബിജെപി. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമവും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരി നീറ്റ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് മോദി സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം ഉറപ്പുനൽകി. ചോദ്യപേപ്പർ ചോർച്ച വലിയൊരു പ്രശ്നമാണെന്ന് തുറന്നുസമ്മതിച്ച പങ്കജ് ചൗധരി, എന്നാൽ വിദ്യാർത്ഥികൾ ഭരണപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഭാഗമല്ലെന്നും കൂട്ടിച്ചേർത്തു. മുൻ സർക്കാരുകളുടെ കാലത്ത് നിരവധി ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും എന്നാൽ പരീക്ഷകൾ സുതാര്യമാക്കാൻ മോദി സർക്കാർ കർശനമായ ഭരണനിർവ്വഹണ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ....

സി.എം.ആർ.എൽ-എക്‌സാലോജിക് പണമിടപാട് കേസ് : പിണറായിയെ ചോദ്യംചെയ്യാൻ ഇ.ഡി നീക്കം

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി...

വീണക്ക് 45 ലക്ഷം രൂപ ലഭിച്ചത് മുൻകൂറായി ; ഇഡിയുടെ കൂടുതൽ തെളിവുകൾ പുറത്ത്

0
കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ്...

36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങി പ്രതിഷേധക്കാര്‍

0
ന്യൂഡല്‍ഹി: 36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍...