36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങി പ്രതിഷേധക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 36 ദിവസം നീണ്ട ഐതിഹാസിക സമരത്തിന് ശേഷം ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങി പ്രതിഷേധക്കാര്‍. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ ഇന്നലെ രാത്രി വൈകിയും ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ നടന്നു. തുടർന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് വിദ്യാര്‍ത്ഥികളും യുവാക്കളും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം വിദ്യാര്‍ഥികള്‍ക്ക് കൈമാറും. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ തുടരും. സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ആദ്യഘട്ടത്തില്‍ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രവും പ്രധാനും സ്വീകരിച്ചിരുന്നത്.

എന്നാല്‍ ജന്തര്‍ മന്തറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലര്‍ ശ്രമിച്ചുവെന്നുമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കത്തില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...