ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ അമ്മയെ ആക്രമിച്ച് മകന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാവിന് ക്രൂരമര്‍ദനം. പരാതിയില്‍ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇരിട്ടി സ്വദേശി വി പി ശരീഫിനെ ആണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ് പിടിയിലായത്. കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്നുമാസം മുന്‍പാണ് ശരീഫ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കുന്നതിന് മാതാവിനോട് പണം ആവശ്യപ്പെട്ടെന്നും പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മാതാവിനെയും സഹോദരിയും ആക്രമിച്ചെന്നുമാണ് പരാതി. അക്രമാസക്തനായ പ്രതി വീടിനോട് ചേര്‍ന്നുള്ള കുഴല്‍ കിണറിന്റെ പൈപ്പുകളും , ജനല്‍ ചില്ലുകളും തകര്‍ത്തതായും ആരോപണമുണ്ട്. കളവ് പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഷെരീഫ് എന്ന പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....