പത്തനംതിട്ട : സ്വന്തം നാടിന്റെ അഭിവൃദ്ധിക്കായി പത്തനംതിട്ടയിലെ ഒരു കൂട്ടം സൈനികർ രൂപംകൊടുത്ത കൂട്ടായ്മയാണ് ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസ്സ്. ഇപ്പോൾ സേവനത്തിലുള്ളവരും വിരമിച്ച സൈനികരും കൂടി ചേർന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് നടത്തിയിട്ടുള്ളത്. അതിർത്തിയിൽ വീരമൃത്യുവരിച്ച ഉദയനിൽ തുടങ്ങി സേവനത്തിൽനിന്നും വിരമിച്ച മുരളീധരൻ വരെ എത്തിനിൽക്കുന്നു തപസ്സിന്റെ സഹായഹസ്തങ്ങൾ.
രാജ്യത്തിന്റെ എഴുപതിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ പത്തനംതിട്ട ജില്ലയിലെ നിരാലംബരായ കുടുംബങ്ങളുടെ ഓണാഘോഷം ഉറപ്പുവരുത്താനായി എഴുപത്തിനാല് സാധാരണ കുടുംബങ്ങൾക്ക് എഴുപത്തിനാല് ഓണക്കിറ്റുകളാണ് ഇവര്‍ വിതരണം ചെയ്തത്. 14 കേരള എൻസിസി ബറ്റാലിയൻ
AO കേണൽ ജുബിൻ വി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. അവധിക്കു നാട്ടിലെത്തിയ സൈനികരുടെ ശ്രമഫലമായി ജനപ്രതിനിധികൾപോലും കാണാതിരുന്ന നിർധനകുടുംബങ്ങളെ കണ്ടെത്തി ഓണകിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. തപസ്സ് പ്രസിഡന്റ് റിട്ട. എസ് എം ശ്രീമണി അധ്യക്ഷത വഹിച്ചു.