കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് കൈത്താങ്ങായി ടീം പത്തനംതിട്ട സോൾജിയേഴ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വന്തം നാടിന്റെ  അഭിവൃദ്ധിക്കായി പത്തനംതിട്ടയിലെ ഒരു കൂട്ടം സൈനികർ രൂപംകൊടുത്ത കൂട്ടായ്മയാണ് ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസ്സ്. ഇപ്പോൾ സേവനത്തിലുള്ളവരും വിരമിച്ച സൈനികരും കൂടി ചേർന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് നടത്തിയിട്ടുള്ളത്. അതിർത്തിയിൽ വീരമൃത്യുവരിച്ച ഉദയനിൽ തുടങ്ങി സേവനത്തിൽനിന്നും വിരമിച്ച മുരളീധരൻ വരെ എത്തിനിൽക്കുന്നു തപസ്സിന്റെ  സഹായഹസ്തങ്ങൾ.

രാജ്യത്തിന്റെ  എഴുപതിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ പത്തനംതിട്ട ജില്ലയിലെ നിരാലംബരായ കുടുംബങ്ങളുടെ ഓണാഘോഷം ഉറപ്പുവരുത്താനായി എഴുപത്തിനാല് സാധാരണ കുടുംബങ്ങൾക്ക് എഴുപത്തിനാല് ഓണക്കിറ്റുകളാണ് ഇവര്‍ വിതരണം ചെയ്തത്. 14 കേരള എൻസിസി ബറ്റാലിയൻ
AO കേണൽ ജുബിൻ വി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. അവധിക്കു നാട്ടിലെത്തിയ സൈനികരുടെ ശ്രമഫലമായി ജനപ്രതിനിധികൾപോലും കാണാതിരുന്ന നിർധനകുടുംബങ്ങളെ കണ്ടെത്തി ഓണകിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. തപസ്സ് പ്രസിഡന്റ്  റിട്ട. എസ് എം ശ്രീമണി അധ്യക്ഷത വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...