ജോലി ചെയ്യുന്നതിലും പ്രേമിക്കുന്നതിലുമൊക്കെ ഇടപെടാൻ ഇനി സാങ്കേതിക വിദ്യ കൂടിയുണ്ടാകും. ഇത് സംബന്ധിച്ച ടെക്നോളജികളെല്ലാം നിലവിലുണ്ട്. എന്നാൽ അവയിൽ പലതും വേണ്ടത്ര സജീവമായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്‌സ് എന്നീ മേഖലകളിലാണ് വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ മാത്രം എഐ സേർച്ചിന്റെ കാര്യമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷം എഐ സർവവ്യാപിയാകുമെന്നാണ് പ്രവചനങ്ങൾ.
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ ഇത് പെട്ടെന്ന് അറിയുമെന്നാണ് പ്രവചനം. ഇന്റർനെറ്റ് സേർച്ചിൽ മുതൽ സ്മാർട്ട് ഹോം, ഓൺലൈൻ ഷോപ്പിങ്, മാപ്‌സ് ഉപയോഗിച്ചുള്ള യാത്ര, വിനോദ വ്യവസായം, ഷെഡ്യൂളുകൾ, തുടങ്ങി നിരവധി മേഖലകളിൽ വരെഎഐയുടെ പ്രഭാവം കാണും. തീ, വൈദ്യുതി എന്നിവയെക്കാൾ പ്രാധാന്യമേറിയതാകും എഐ എന്നാണ് വിലയിരുത്തൽ.
എഐ കേന്ദ്രീകൃത ഉല്പന്നമായി സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. മനുഷ്യന്റെ പല ജോലികളും നഷ്ടമാകാനും ഇത് കാരണമായേക്കാം. എഐയുടെ സഹായത്തോടെ പരിപൂർണമായും പുതിയ ചിത്രങ്ങളും സ്വരങ്ങളും വിവരങ്ങളും വരെ സൃഷ്ടിക്കപ്പെട്ടേക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല. അകലെയായിരിക്കുമ്പോഴും അടുപ്പം അനുഭവിപ്പിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയായ മെറ്റാവേഴ്‌സ് ആണ് മറ്റൊന്ന്. വെബ് 3.0 ഇതിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്.
വ്യക്തി എന്ന നിലയിലും ഉപയോക്താവ് എന്ന നിലയിലും ഇത് വ്യത്യാസമുണ്ടാക്കും. ഓഗ്‍മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്‌ചെയ്ൻ എന്നീ സാങ്കേതികവിദ്യകൾ ഒരുമിച്ചു പ്രവർത്തിക്കാനും ഇത് സഹായിക്കും. വെർച്വൽ വീടുകൾ വഴി ഒരുമിച്ച് നില്ക്കാനും അവസരമൊരുങ്ങും. ഇതിനു പിന്നാലെ വെർച്വൽ റോഡുകളും റെയിലുകളും കാറുകളും ട്രെയിനുകളും നിലവിൽ വന്നേക്കാം. വീചാറ്റ് പോലെയുള്ള സൂപ്പർ ആപ്പുകളുടെ സാന്നിധ്യവും തള്ളിക്കളയാനാകില്ല.
പുതിയ ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് മുതൽ റിലയൻസും ടാറ്റായും ഈ സങ്കൽപ്പത്തിന് പിന്നാലെയുണ്ട്. എല്ലാത്തിനും ഒരു ആപ്പ് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ വെർച്വൽ ജീവിതത്തിലേക്ക് ആളുകൾ കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാന് ഡിജിറ്റൽ ഇമ്യൂൺ സിസ്റ്റങ്ങളും നിലവിൽ വന്നേക്കും. നിരീക്ഷണം, എഐ-ഓഗ്മെന്റഡ് ടെസ്റ്റിങ്, കാര്യങ്ങൾ താറുമാറാകാതിരിക്കാനുള്ള സാങ്കേതികവിദ്യ, സൈറ്റ് റിലയബിലിറ്റി എൻജിനീയറിങ് (എസ്ആർഇ), സോഫ്റ്റ്‌വെയർ സപ്ലൈ ചെയിൻ സുരക്ഷ എ
ന്നിവയെ ഉൾപ്പെടുത്തിയാകാം ഇതിന്റെ പ്രവർത്തനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033