ആഘോഷങ്ങള്‍ ആടി തിമിര്‍ക്കാന്‍ കൊച്ചിയിലേയ്ക്ക് രാസ ലഹരി ഒഴുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്‍റെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോ ലീസ് പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയാണ്. ലഹരി ഉപയോഗം തടയാനായി ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പോലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്നും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നും നിര്‍ദേശം നല്‍കും.

ഈമാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പോലീസ് പിടികൂടിയത് മുന്നൂറ് ഗ്രാം എംഡിഎംഎ. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊന്‍പതുകാരിയുള്‍പ്പെടെ 23പേര്‍. മറ്റു ജില്ലകളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ മുറി വാടകയ്ക്കെടുത്ത് തങ്ങിയായിരുന്നു ലഹരിയിടപാടുകള്‍. കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിറ്റി പോലീസ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2707 കേസുകള്‍. അറസ്റ്റിലായത് 3214 പേര്‍.

കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്‍റെ അളവിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 293ഗ്രാം എംഡിഎംഎ എങ്കില്‍ ഈ വര്‍ഷം പിടികൂടിയത് ഒന്നേക്കാല്‍ കിലോയിലേറെ. ഹാഷിഷ് ഓയിലിന്‍റെ അളവ് 158ഗ്രാമില്‍ നിന്ന് മൂന്നേകാല്‍ കിലോയിലേക്ക്. എന്നാല്‍ കഞ്ചാവിന്‍റെ അളവ് 135കിലോയില്‍ നിന്ന് 75 ആയി കുറഞ്ഞു. കഞ്ചാവിന്‍റെ ഇടിവ് സിന്തറ്റിക് ലഹരിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. കൊച്ചിയിലേക്കൊഴുകുന്ന കോടികളുടെ ലഹരിമരുന്നിന്‍റെ ഒരു അംശം മാത്രമാണ് അന്വേഷണ ഏജന്‍സികളുടെ വലയില്‍ കുരുങ്ങുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...