കൂണുകൾപോലെ മുളച്ചു പൊങ്ങുന്ന വ്യാജ വായ്പാ ആപ്പുകൾ. അതേപോലെ ഇന്റർനെറ്റിലെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന വിവിധ ഓൺലൈൻ തട്ടിപ്പുകൾ. ഉപയോക്താക്കളെ എങ്ങനെ തട്ടിപ്പുകളിൽ നിന്നു സംരക്ഷിക്കാമെന്നതു ഗൂഗിളും കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങി. അതിനുദാഹരണ മായി ഗൂഗിൾ ഫോർ ഇന്ത്യ 2023 ഇവന്റിൽ ചില പ്രഖ്യാപനങ്ങളുണ്ടായി. അതിലൊന്നായിരുന്നു ഡിജി കവച്. പൈലറ്റ് പ്രൊജക്ടായി ഇന്ത്യയിലാണ് ഗൂഗിൾ ഇത് ആരംഭിക്കുക. പിന്നീടാണ് മറ്റുള്ള രാജ്യങ്ങളിലും ലഭ്യമാക്കുക. ഇന്ത്യയിൽ തട്ടിപ്പ് വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനാണ് ഗൂഗിൾ ‘ഡിജിറ്റൽ കവച്’ എന്ന സമഗ്രവും സഹകരണപരവുമയ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തരം തട്ടിപ്പുകൾ മുൻകൂട്ടിക്കണ്ട് തടയുകയാണ് ലക്ഷ്യം. വ്യാജ വായ്പാ ആപ്പുകൾ ശ്രദ്ധയിൽപ്പെടുത്താനുള്ള ചുമതല ഫിൻടെക് കമ്പനികളുടെ കൂട്ടായ്മയായ ‘ദ് ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റിനെ’ (ഫേസ്) ഗൂഗിൾ ചുമതലപ്പെടുത്തി. വൺ കാർഡ്, ഗ്രോ, പൈസ ബസാർ, ക്രെഡിറ്റ്ബീ അടക്കമുള്ള ഫിൻടെക് സ്ഥാപനങ്ങൾ ഫേസിന്റെ ഭാഗമാണ്. ഇതിന്റെ മറ്റ് നടപടികൾ വരും ദിവസങ്ങളിൽ കാര്യക്ഷമമായി പൂർത്തിയാവും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033