ഇന്ത്യയിലെ മടക്കാവുന്ന സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് ടെക്നോ പുതിയ ഫോൺ അവതരിപ്പിച്ചു. ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി എന്ന ഫോണാണ് കമ്പനി ലോഞ്ച് ചെയ്തത്. ടെക്നോയുടെ മടക്കാവുന്ന ഡിസ്പ്ലെയുള്ള രണ്ടാമത്തെ സ്മാർട്ട്‌ഫോണാണിത്. ടെക്നോയുടെ ആദ്യത്തെ ഫോൾഡബിൾ ഫോണായ ടെക്‌നോ ഫാന്റം വി ഫോൾഡ് ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ആകർഷകമായ സവിശേഷതകളുമായിട്ടാണ് പുതിയ ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി വരുന്നത്.
ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി ക്ലാംഷെൽ ഡിസൈനുള്ള ഫോൾഡബിൾ ഫോണാണ്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് സീരീസിലെ ഫോണുകളുമായിട്ടാണ് ഈ ഡിവൈസ് മത്സരിക്കുന്നത്. വിപണിയിലെ മടക്കാവുന്ന ഫോണുകളെക്കാൾ കുറഞ്ഞ വിലയുമായിട്ടാണ് ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി വരുന്നത്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. 6.9-ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് ഡൈമൻസിറ്റി 8050 എസ്ഒസി, 64 എംപി പ്രൈമറി ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട്.
ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ ഐക്കോണിക് ബ്ലാക്ക്, മിസ്റ്റിക് ഡോൺ കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 49,999 രൂപയാണ് വില. ഇത് ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടുള്ള വിലയാണ്. വൈകാതെ ഫോണിന്റെ വില ഉയർത്താൻ സാധ്യതയുണ്ട്. ഒക്‌ടോബർ ഒന്നിന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴിയാണ് ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്.
ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 6.9-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽ) ഫ്ലെക്സിബിൾ അമോലെഡ് ഇൻറർ ഡിസ്‌പ്ലേയാണുള്ളത്. 1000 നിറ്റ്‌സ് ബ്രൈറ്റ്നസുള്ള മികച്ച ഡിസ്പ്ലെയാണിത്. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറുള്ള അമോലെഡ് പാനലടങ്ങുന്ന കവർ ഡിസ്പ്ലെയും ഈ ഫോണിലുണ്ട്. 1.32 ഇഞ്ച് വലിപ്പുള്ള കവർ ഡിസ്പ്ലെ വൃത്താകൃതിയിലാണ് നൽകിയിട്ടുള്ളത്. മെസേജുകൾക്ക് റിപ്ലെ നൽകാനും മറ്റുമുള്ള സൌകര്യം കവർ ഡിസ്പ്ലെയിൽ തന്നെ ലഭിക്കും. ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ യൂണിറ്റിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെൻസറുമാണുള്ളത്.
ഒരു ക്വാഡ് ഫ്ലാഷ്‌ലൈറ്റ് യൂണിറ്റും ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. പ്രൈമറി ഡിസ്‌പ്ലേയുടെ മുകൾഭാഗത്ത് മധ്യഭാഗത്തായുള്ള ഹോൾ-പഞ്ച് സ്ലോട്ടിലാണ് ഫ്രണ്ട് ക്യാമറ നൽകിയിട്ടുള്ളത്. 32 മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയിൽ ഉള്ളത്. ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിൽ 5ജി, വൈഫൈ 6, എൻഎഫ്സി, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഡിവൈസിൽ ഉണ്ട്. 45W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഡിസൈനും സവിശേഷതകളും നോക്കിയാൽ ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി മികച്ച ഡിവൈസ് തന്നെയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033