പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ടെക്നോയാണ് 2024ലെ ആദ്യ പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടെക്നോയുടെ പോപ് 8 ആണ് ഈ ഫോൺ. മറ്റ് ഫോണുകൾ പ്രീമിയം, മിഡ് റേഞ്ച് ഫോണുകളാണെങ്കിൽ ടെക്നോ പോപ് 8 ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും. ജനുവരി 3ന് ആണ് ടെക്നോ തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിക്കുന്നത്. മുമ്പും നിരവധി ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള നിർമ്മാതാക്കളാണ് ടെക്നോ. ഇതിൽ ഭൂരിഭാഗം ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിയിരിക്കുകയാണ്. ഫോണിന്റെ ചില സവിശേഷതകളും കമ്പനി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ല. 6000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് സൂചന. നിലവിൽ ടെക്നോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ടെക്നോ പോപ് 8ന്റെ സവിശേഷതകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ടെക്നോ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ നൽകിയിരിക്കുന്ന പഞ്ച് ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയും സ്ഥാനം പിടിച്ചിരിക്കുന്നു.
90Hz പുതുക്കൽ നിരക്കാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുള്ളത്. 8 എച്ച് സഫറൻസ് ഹാർഡ്നെസ് ഡിസ്പ്ലേയ്ക്ക് ഉള്ളതിനാൽ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. മാലി G57 ജിപിയോട് കൂടിയ UniSoC T606 പ്രോസസർ ആണ് ടെക്നോ ഈ ഫോണിനായി നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് തന്നെ ടെക്നോ പോപ് 8 വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരിശോധനയിൽ മികച്ച സ്കോർ നേടിയിരിക്കുന്നതാണ് ടെക്നോയുടെ പുതിയ ഫോൺ. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്. എന്നിരുന്നാലും 4 ജിബി വരെ വെർച്വൽ റാമും ടെക്നോ പോപ് 8 വാഗ്ദാനം ചെയ്യുന്നുണ്ട്. ബേസിക് ഉപയോഗത്തിനായി ഫോണുകൾ തിരയുന്നവർക്ക് മികച്ച സ്മാർട്ട് ഫോൺ ആയിരിക്കും ടെക്നോ പോപ് 8. .