ടെക്നോ പോപ് 8 ; വില വെറും 6000 രൂപയിൽ താഴെ

For full experience, Download our mobile application:
Get it on Google Play

പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ടെക്നോയാണ് 2024ലെ ആദ്യ പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടെക്നോയുടെ പോപ് 8 ആണ് ഈ ഫോൺ. മറ്റ് ഫോണുകൾ പ്രീമിയം, മിഡ് റേഞ്ച് ഫോണുകളാണെങ്കിൽ ടെക്നോ പോപ് 8 ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും. ജനുവരി 3ന് ആണ് ടെക്നോ തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിക്കുന്നത്. മുമ്പും നിരവധി ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള നിർമ്മാതാക്കളാണ് ടെക്നോ. ഇതിൽ ഭൂരിഭാ​ഗം ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിയിരിക്കുകയാണ്. ഫോണിന്റെ ചില സവിശേഷതകളും കമ്പനി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ല. 6000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് സൂചന. നിലവിൽ ടെക്നോ ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലും പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ടെക്നോ പോപ് 8ന്റെ സവിശേഷതകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ടെക്നോ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ നൽകിയിരിക്കുന്ന പഞ്ച് ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയും സ്ഥാനം പിടിച്ചിരിക്കുന്നു.

90Hz പുതുക്കൽ നിരക്കാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുള്ളത്. 8 എച്ച് സഫറൻസ് ഹാർഡ്നെസ് ഡിസ്പ്ലേയ്ക്ക് ഉള്ളതിനാൽ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. മാലി G57 ജിപിയോട് കൂടിയ UniSoC T606 പ്രോസസർ ആണ് ടെക്നോ ഈ ഫോണിനായി നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് തന്നെ ടെക്നോ പോപ് 8 വാ​ഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരിശോധനയിൽ മികച്ച സ്കോർ നേടിയിരിക്കുന്നതാണ് ടെക്നോയുടെ പുതിയ ഫോൺ. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്. എന്നിരുന്നാലും 4 ജിബി വരെ വെർച്വൽ റാമും ടെക്നോ പോപ് 8 വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ബേസിക് ഉപയോ​ഗത്തിനായി ഫോണുകൾ തിരയുന്നവർക്ക് മികച്ച സ്മാർട്ട് ഫോൺ ആയിരിക്കും ടെക്നോ പോപ് 8. .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...