വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ പാതകളും വൈദ്യുതീകരിച്ചു. ബാക്കിയുണ്ടായിരുന്ന പട്ടുക്കോട്ട മുതൽ കാരൈക്കുടി വരെയുള്ള 71 കിലോമീറ്റർ കഴിഞ്ഞദിവസം പൂർത്തിയാക്കി. ദക്ഷിണ റെയിൽവേയിലെ 5068 കിലോമീറ്റർ പാതകളാണ് വൈദ്യുതീകരിച്ചത്. പട്ടുക്കോട്ട-കാരൈക്കുടി സെക്ഷനിൽ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ ഗണേശ് പരിശോധന നടത്തി. 100 ശതമാനം വൈദ്യുതീകരണം സാധ്യമായതിനാൽ ഇനി എൻജിൻ മറ്റേണ്ടതില്ല. അല്ലെങ്കിൽ വൈദ്യുതീകരിക്കാത്ത ട്രാക്കിലെത്തുമ്പോൾ വൈദ്യുതീകരിച്ച എൻജിന് പകരം തീവണ്ടിക്ക് ഡീസൽ എൻജിൻ ഉപയോഗിക്കണം. അതിനാൽ എല്ലാ ട്രാക്കുകളിലൂടെയും തീവണ്ടികൾക്ക് നിർബാധം സഞ്ചരിക്കാം. കൂടാതെ, ഡീസൽ ഉപയോഗം പൂർണമായും ഒഴിവാക്കുകയും ചെയ്യാമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ദക്ഷിണ റെയിൽവേയിൽ വൈദ്യുതീകരണത്തിനുള്ള ശ്രമങ്ങൾ 1931-ലാണ് ആരംഭിച്ചത്. ബോംേബക്ക്‌ ശേഷം വൈദ്യുതത്തീവണ്ടി സർവീസ്‌ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മെട്രാപൊളിറ്റൻ നഗരമായി അന്ന്‌ മദ്രാസ്‌ മാറി. മദ്രാസ് ബീച്ച്-താംബരം റൂട്ട് 1968-ൽ വൈദ്യുതീകരിച്ചു. തുടർന്ന് ഒരോ റൂട്ടുകളിലായി വൈദ്യുതീകരണത്തിനുള്ള ശ്രമങ്ങൾ തുടർന്നുവരുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...