തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണിത്. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയെന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കറാം മീണ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ല.
ലോക്സഭ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നല്‍കുന്നില്ലെന്നും മീണ പ്രതികരിച്ചു. എന്നാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.