കോട്ടയം : ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോര്‍ഡിനെ അറിയിക്കാതിരുന്നതിന്റെ പേരിലാണ് നടപടി. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും.
കമ്മീഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.