കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി ; മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതായി ആരോപണം. ആലപ്പുഴ മെഡികല്‍ കോളജിലാണ് വീഴ്ച സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മെഡികല്‍ കോളജ് ആശുപത്രി വളപ്പില്‍ സംഘര്‍ഷമുണ്ടായി.

കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതായി ആരോപണമുയര്‍ന്നത്‌. ഇരുവരും കോവിഡ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തുകയായിരുന്നു. വൈകിട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം മാറിയെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി വളപ്പില്‍ അഭിപ്രായ വ്യത്യാസവും ചെറിയ സംഘര്‍ഷവുമുണ്ടായി.

4 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരനായ കായംകുളം സ്വദേശി വൈകിട്ട് 3 മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശിയുടെ മാറിയ മൃതദേഹവുമായി ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്. ഇരു മൃതദേഹങ്ങളും പിന്നീട് വിട്ടുകൊടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...