ഒരു മിനിറ്റിൽ നാവുപയോഗിച്ച് 57 ഫാനുകൾ നിശ്ചലമാക്കി ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി തെലങ്കാന സ്വദേശി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഒരു മിനിറ്റിൽ നാവുപയോഗിച്ച് 57 ഫാനുകൾ നിശ്ചലമാക്കിയ തെലങ്കാന സ്വദേശി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. സുര്യപേട്ടിൽ നിന്നുള്ള ക്രാന്തി കുമാർ പണിഖേരയാണ് ഗിന്നസ് ലോകത്തെ ഞെട്ടിച്ച ‘ഡ്രിൽ മാൻ’ ആയത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജാണ് പണിഖേരയുടെ വീഡിയോ പുറത്തുവിട്ടത്. ഗിന്നസ് റെക്കോർഡ് തന്റെ സ്വപ്നമായിരുന്നെന്നും നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയത് അവിശ്വസനീയമായി തോന്നുന്നുവെന്നും പണിഖേര പ്രതികരിച്ചു.. ഗിന്നസ് അധികൃതരോട് അദ്ദേഹം നന്ദി അറിയിച്ചു. വളരെ വേഗം തന്നെ വൈറലായ വീഡിയോ 60 ലക്ഷത്തോളം ആളുകളാണ് കണ്ടത്. 2015ലാണ് തന്റെ കഴിവ് ആദ്യമായി വീട്ടുകാരെ കാണിക്കുന്നത്. ഇന്ത്യാസ് ഗോഡ് ടാലെന്റ്‌റ് എന്ന പരിപാടിയിലെ പ്രകടനം കണ്ട് വീട്ടുകാർ ഞെട്ടിയെന്നാണ് ക്രാന്തി പറയുന്നത്. ചെറിയ പ്രായത്തിൽ തന്നെ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതാണ് ഇത്തരം അഭ്യാസങ്ങൾ പരീക്ഷിച്ച് തുടങ്ങിയതെന്നും ക്രാന്തി പറയുന്നു. ഇന്ത്യാസ് ഗോട്ട് ടാലന്റ്, സീ ടാലന്റ് ഷോ, ഇന്ത്യ കാ മസ്ത് കലന്ദർ, ബിഗ് സെലിബ്രിറ്റി ചലഞ്ച് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...