അയൽക്കാരനെ കൊന്ന് ക്വാറിയിൽ തള്ളി : മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. തെലങ്കാനയിലെ ജങ്കാവോണ്‍ ജില്ലയിലാണ് സംഭവം. ഭൂമി പ്രശ്നത്തെ തുടര്‍ന്ന് വിരമിച്ച മണ്ഡല് പരിഷത്ത് ഡെവലപ്മെന്റ് ഓഫീസറായ നല്ല രാമകൃഷ്ണയ്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

70 കാരനായ നല്ല രാമകൃഷ്ണയ്യയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്ച മൃതദേഹം വെള്ളം നിറഞ്ഞ ക്വാറിയില്‍ കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പ്രധാന പ്രതിയായ ജി അഞ്ജയ്യയ്ക്ക് രാമകൃഷ്ണയ്യയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതില്‍ പകയുണ്ടാക്കിയതായും പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന്, രാമകൃഷ്ണയ്യയെ കൊല്ലാന്‍ വാടക കൊലയാളി സംഘത്തെ നിയോഗിച്ചു. ജൂണ്‍ 15 ന് പോച്ചണ്ണപേട്ടയില്‍ വച്ചാണ് സംഘം രാമകൃഷ്ണയ്യയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ക്വാറിയില്‍ തള്ളുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...