ഹൈദരാബാദ് : തെലങ്കാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 29 ആയി. ആഗസ്റ്റ് 31നും സെപ്റ്റംബർ 3നും ഇടയിൽ രേഖപ്പെടുത്തിയ മഴയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരി അറിയിച്ചു. പ്രളയബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ വീതം അനുവദിക്കുമെന്നും അറിയിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് സമർപ്പിക്കാൻ ജില്ലാ കളക്ടർമാക്ക് നിർദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും ജീവൻ നഷ്ടപ്പെട്ട 29 പേരുടെ വിവരങ്ങൾ അയക്കാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ പുനരധിവാസ നടപടികളെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുകയുണ്ടായി. സംസ്ഥാന സർക്കാറിന്‍റെ പ്രാഥമിക കണക്കനുസരിച്ച് മഴയിലും വെള്ളപ്പൊക്കത്തിലും 5,438 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1