ഇന്ത്യൻ പരസ്യചിത്ര മേഖലയില്‍നിന്ന് ബോളിവുഡ് താരങ്ങള്‍ പിന്തള്ളപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യൻ പരസ്യചിത്ര മേഖലയില്‍നിന്ന് ബോളിവുഡ് താരങ്ങള്‍ പിന്തള്ളപ്പെടുന്നു. മുൻനിര ബ്രാൻഡുകളെല്ലാംതന്നെ  തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താരനിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ് കുടുതല്‍.

കൊക്കോകോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽ.വി കൃഷ്ണൻ  എക്കണോമിക് ടൈംസിനോട് പറഞ്ഞു.

കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ ഇനി  അല്ലു അർജുനാണ് എത്തുക. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു. 365 കോടി രൂപയാണ് അല്ലു അർജുന്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്. ഇതിന് പിന്നാലെ കോക്കോ കോള താരത്തെവെച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു. ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....