Wednesday, May 7, 2025 2:49 pm

തിരൂരില്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:  തിരൂരില്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംഘം ആരാധനാലയങ്ങളില്‍ നിന്ന് മോഷണവും നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മലപ്പുറം ജില്ലയിലെ താനാളൂര്‍ അരീക്കാട് ജുമാമസജിദ്, തലക്കടത്തുര്‍ വിഷ്ണു അയ്യപ്പക്ഷേത്രം, അരീക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളി എന്നിവക്ക് നേരയാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്.

ചെവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. അരിക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളിയുടെയും അരീക്കാട് ജുമാ മസ്ജിദ്‌ന്റെയും വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം രണ്ടിടത്തെയും മൈക്ക് സെറ്റ് മോഷ്ടിച്ചു. തഖ്വ പള്ളിയിലെ തലപ്പാവുകള്‍ സ്റ്റാന്റടക്കം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. തലപ്പറമ്ബിലെ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ച സംഘം ഖുതുബുസമാന്‍ പള്ളിയുടെ വാതില്‍ തകര്‍ക്കാനും ശ്രമം നടത്തി.

ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാരന്‍ ഉണര്‍ന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞത്തിയ ജനപ്രതിനിധികളും ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി അക്രമിക്കപ്പെട്ട ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സിൽ ബഹിരാകാശ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങള്‍...

ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് എം എ ബേബി

0
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത...

കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അന്യസംസ്ഥാന തൊഴിലാളികളെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അന്യസംസ്ഥാന തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....