ലോക്ക് ഡൗൺ : പോലീസ് സൈറൻ ഉപയോഗിച്ച് കറക്കം, പ്രശസ്ത റെസ്റ്റോറന്‍റ് ഉടമ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലോക്ഡൗൺ സമയത്ത് പോലീസ് സൈറൻ ഉപയോഗിച്ച് കാറിൽ കറങ്ങിയ റെസ്റ്റൊറന്റ് ഉടമ പിടിയിൽ. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളർ എന്ന റെസ്റ്റൊറന്റിന്റെ ഉടമ അലി കൂളറാണ് പിടിയിലായത്. അലി കാറിൽ പോലീസ് സൈറൻ ഘടിപ്പിച്ച് തെരുവിലൂടെ വാഹനമോടിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

സൈറൻ ഉപയോഗിച്ച് കൊറോണ, കൊറോണ എന്ന് പറഞ്ഞ് വാഹനമോടിക്കുന്നതായിരുന്നു വിഡിയോ. അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശമുള്ളപ്പോൾ അനധികൃതമായി പുറത്തിറങ്ങിയതിനും പോലീസിന്റെ സൈറൻ ഉപയോഗിച്ചതിനും അലി കൂളർക്കെതിരെ കേസെടുത്തു എന്നാണ് മുംബൈ പോലീസ് പറയുന്നത്. താൻ ചെയ്തത് തെറ്റായി പോയി എന്നും ഇനി ആവർത്തിക്കില്ലെന്നും തന്റെ പാത പിന്തുടർന്ന് ആരും ലോക്ഡൗൺ കാലത്ത് റോഡിൽ ഇറങ്ങരുതെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോയും അലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...