കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വെറ്റ് മാര്‍ക്കറ്റ് വീണ്ടും തുറന്നു

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് ശാസ്ത്രജ്ഞർ കരുതുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് വീണ്ടും തുറന്നു. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കവെയാണ് ചൈന ഈ മാർക്കറ്റ് വീണ്ടും തുറന്നത്. അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലായ ഫോക്സ് ന്യൂസ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വവ്വാലുകള്‍, ഈനാംപേച്ചി, പട്ടിയിറച്ചി, പാമ്പ് എന്നു വേണ്ട ലോകത്തിലുള്ള സകല ജീവികളുടെയും മാംസം വില്‍ക്കുന്ന മാര്‍ക്കറ്റാണിത്. വൈറസ് ബാധമൂലം ആയിരക്കണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചത്. എന്നാല്‍ ഇപ്പോഴും ഈ മാര്‍ക്കറ്റില്‍ മാംസം വാങ്ങാനായി നിരവധി പേരാണ് വരുന്നത്. എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസം ഇപ്പോഴും ഈ മാർക്കറ്റില്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം കൊവിഡ് 19 വൈറസിന്റെ പിടിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ മുക്തമാവുന്നതിന് മുന്‍പ് ചൈന ഈ മാര്‍ക്കറ്റ് തുറന്നത് അപകടകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ മാര്‍ക്കറ്റില്‍ നിന്ന് വവ്വാല്‍ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...