നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. ക്ഷേത്രത്തിലെ താല്‍ക്കാലിക പൂജാരി കൊട്ടാരക്കര വാളകം തേവന്നൂര്‍ കണ്ണംകര മഠത്തില്‍ ശങ്കരനാരായണനാണ് അറസ്റ്റിലായത്.
പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണു മോഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. നേരത്തേ അരുമാനൂര്‍ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണപ്പൊട്ട് മോഷ്ടിച്ച സംഭവത്തില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വര്‍ക്കല ശിവശക്തി ക്ഷേത്രം, എരുമേലി അയ്യപ്പ ക്ഷേത്രം, ആന്‍ഡമാന്‍, ഡല്‍ഹി, മുംബൈ, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലും പൂജാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.