ന്യൂഡല്‍ഹി : നജഫ്‌ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിവസമായ ഡിസംബര്‍ 7 ബുധനാഴ്ച്ച രാവിലെ 8:30-ന് കാര്‍ത്തിക പൊങ്കാല അരങ്ങേറും. പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക പൊങ്കാല ദിവസം തന്നെ ഡല്‍ഹിയിലും പൊങ്കാല സമര്‍പ്പണത്തിന് സൗകര്യമൊരുങ്ങുന്നുവെന്നത് പ്രത്യേകതയാണ്. നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
ക്ഷേത്ര മേല്‍ശാന്തി അനീഷ് മേപ്പാടന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീകോവിലിലെ നെയ് വിളക്കില്‍ നിന്നും കൊളുത്തുന്ന ദീപനാളത്താല്‍ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ തൃക്കാര്‍ത്തിക പൊങ്കാലക്ക് തുടക്കമാവും. പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും അന്നദാനവും തൃക്കാര്‍ത്തികയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലയും മറ്റു പൂജകളും ബുക്ക് ചെയ്യുവാനും മറ്റു അന്വേഷണങ്ങള്‍ക്കും ക്ഷേത്ര മാനേജരുമായി 9289886490, 9811219540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























