ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഭാഗം കുഞ്ഞിന്റെ അമ്മയുടെ തലയിൽ വീണ് പരിക്ക് ; കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണ് അപകടം. കുഞ്ഞിന്റെ അമ്മയുടെ തലയിലാണ് കോണ്‍ക്രീറ്റ് കഷ്‌ണം വീണത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലവൂര്‍ ക്ഷേത്രത്തില്‍ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള അഭയ ദേവിന്റെ ചോറൂണിനിടെയാണ് കലവൂര്‍ ചിന്നമ്മ കവല സ്വദേശി ആര്യയ്ക്ക് പരിക്കേറ്റത്. ചോറൂണിനായി കുഞ്ഞിനെ ആനക്കൊട്ടിലില്‍ ഇരുത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ആര്യയുടെ തലയില്‍ നാല് തുന്നല്‍ വേണ്ടി വന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. കുഞ്ഞ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...