പഴനിമല മുരുകന്‍ക്ഷേത്ര ഭണ്ഡാരത്തിലെ കാണിക്കപണ മോഷ്ടാവിനെ പൊക്കി ക്ഷേത്ര ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

പഴനി: പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെയാണ് ജീവനക്കാര്‍ അതു ശ്രദ്ധിച്ചത്. ഒരു ഭണ്ഡാരത്തില്‍ മാത്രം കുറേ കടലാസുകഷ്ണങ്ങള്‍. പണം കുറവും. സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധന എത്തിനിന്നത് ഭണ്ഡാരത്തിലെ പണം മോഷണം പതിവാക്കിയ ആളിലേക്ക്. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രന്‍ പണം മോഷ്ടിച്ചതെന്നു ജീവനക്കാര്‍ പറയുന്നു. മഹേന്ദ്രന്‍ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു സമീപം നില്‍ക്കുന്നത് ജീവനക്കാര്‍ കണ്ടെത്തി. ഭണ്ഡാരത്തില്‍ പേപ്പര്‍ ഇറക്കിവെച്ച് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്. ഭക്തര്‍ ഇടുന്ന പണം ഈ പേപ്പറില്‍ തട്ടിനില്‍ക്കും.പിന്നീട് ആരുമില്ലാത്ത സമയത്ത് മഹേന്ദ്രനെത്തി തന്ത്രപൂര്‍വം പണം പുറത്തെടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഭണ്ഡാരത്തില്‍നിന്നു പണമെടുക്കാന്‍ വന്ന മഹേന്ദ്രനെ ജീവനക്കാര്‍ കൈയോടെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...