കോട്ടയം : പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ആകെയുള്ളത് 10 സ്ഥാനാര്‍ത്ഥികള്‍. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. അവസാന ദിവസമായ വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആര്‍ഡിഓ വിനോദ് രാജന്, ഉപവരണാധികാരിയായ പാമ്പാടി ബ്ലോക്ക് ഡെലവപ്മെന്റ് ഓഫീസര്‍ ഇ ദില്‍ഷാദ് എന്നിവര്‍ക്ക് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അപരന്മാരില്ല എന്നത് ശ്രദ്ധേയമാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ചാണ്ടി ഉമ്മന്‍( കോണ്‍ഗ്രസ്), ജെയ്ക് സി തോമസ്(സിപിഐഎം), ജി ലിജിന്‍ ലാല്‍( ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ജെയ്കിന് പുറമേ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ലിജിന്‍ ലാലിന് പുറമേ മഞ്ജു എസ് നായര്‍ എന്നിവര്‍ ഡമ്മി സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലൂക്ക് തോമസ്( ആംആദ്മി പാര്‍ട്ടി), ഷാജി (സ്വതന്ത്രന്), പി കെ ദേവദാസ് (സ്വതന്ത്രന്) , സന്തോഷ് ജോസഫ്(സ്വതന്ത്രന്) , ഡോ. കെ പദ്മരാജന്(സ്വതന്ത്രന്) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍. ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033