പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പില്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു. ഇയാളുമായി സമ്പർക്കും പുലര്‍ത്തിയിരുന്ന ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഇന്ന് 12 ഫലങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തിയ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന യുവാവിന്റെ പിതാവ് തിരുവല്ലയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.  ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങള്‍ ഇല്ല. മരിച്ചയാള്‍ക്ക് സെപ്റ്റിസീമിയ എന്ന രോഗാവസ്ഥയായിരുന്നുവെന്നാണ് പരിശോധനാ ഫലങ്ങളില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...