ചെങ്ങന്നൂർ : പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ദശദിന സമ്മർക്യാമ്പ് സമാപിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമഭാവനാ ഗ്രന്ഥശാലയോട് ചേർന്ന് സംഘടിപ്പിച്ച ഈ ക്യാമ്പിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റേലിജൻസ്, റോബോട്ടിക്സ് എന്നിവയോടൊപ്പം സയൻസ് വിഷയങ്ങളിൽ ലാബുകളുടെ സഹായത്തോടെയുള്ള പരിശീലനവും നൽകുകയുണ്ടായി. കൂടാതെ റോബോട്ട്, എൽ.ഇ. ഡി ബൾബ്, ഇൻകുബേറ്റർ,
സോളാർപാനൽ എന്നിവ സ്വയം നിർമ്മിക്കാൻ ആവശ്യമായ പരിശീലനവും ക്യാമ്പിൽ കൂടി ലഭിച്ചു. കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജ്, പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ, വൈസ് പ്രിൻസിപ്പൽ ഡോ.മാത്യൂസ് എം.ജോർജ്ജ്, പ്രൊഫ.ഡോ.കുര്യൻ തോമസ്, ഡോ.റെസ്മി ആർ, പ്രൊഫ.ജേർളി അക്കു ചെറിയാൻ, പദ്മജാ ദേവി, ലക്ഷ്മി രാജേന്ദ്രൻ, പ്രകാശ് മാത്യു എന്നിവർ പ്രസംഗിച്ചു.