കാഞ്ഞങ്ങാട് : കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കുടിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ജില്ലയിലെ 10 മാര്‍ക്കറ്റുകള്‍ അടച്ചു. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കാലികടവ്, ചെര്‍ക്കള, തൃക്കരിപ്പൂര്‍, നീലേശ്വരം, ഉപ്പള, മജീര്‍പ്പള്ള എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്. ജൂലൈ 17വരെ കടകള്‍ അടച്ചിടണമെന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരികരിച്ചത്. മിക്കവരുടെയും രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു ; കാസര്‍കോട് പത്ത് മാര്‍ക്കറ്റുകള്‍ അടച്ചു
RECENT NEWS
Advertisment