പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ടെന്നീസ് ബാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമയോഗം പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമിൽ ചേർന്നു. യോഗം പത്തനംതിട്ട ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി അഡ്വ. റ്റി.എച്ച് സിറാജുദീൻ ഉത്ഘാടനം ചെയ്തു. നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികള്‍ – നഹാസ് പത്തനംതിട്ട (പ്രസിഡന്റ്), ഷെബീർ ബി.എ (സെക്രട്ടറി), ഫിനോ ഡിജോ എബ്രഹാം (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി മഹേഷ് തിരുവല്ല, അൽത്താഫ് കുലശേഖരപതി, അജാസ് പി അബൂബക്കർ എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി വൈശാഖ് അടൂർ, സിബി അടൂർ, മിഥുൻ ബാലൻ സീതത്തോട്.
ടെന്നീസ്ബാൾ ക്രിക്കറ്റ് സംസ്ഥാന ടൂർണമെന്റ് 2021 മാർച്ച് 27, 28 തീയതികളിൽ നടക്കും. സംസ്ഥാന ടൂർണമെന്റിന്റെ എല്ലാ തയ്യാറെടുപ്പുകളും നടക്കുന്നതായി സംഘാടക സമിതി ഭാരവാഹികളായ നഹാസ് പത്തനംതിട്ടയും ഷെബീർ ബി.എയും അറിയിച്ചു.