കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന അടവി, കുട്ടവഞ്ചി, സവാരി കേന്ദ്രവും കോന്നി ഇക്കോടൂറിസം സെൻ്ററും തുറന്നു. ദിവസങ്ങൾക്ക് ശേഷം വിനോദ സഞ്ചാര മേഖല സജ്ജീവമായെങ്കിലും ആളുകൾ എത്തുന്നത് വളരെ കുറഞ്ഞിരുന്നു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ട്രിപ്പിൾ ലോക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിട്ടിരുന്നത്. കല്ലാറ്റിൽ ജല നിരപ്പ് ദീർഘദൂര കുട്ടവഞ്ചി സവാരിയ്ക്ക് പറ്റിയ സാഹചര്യമായതിനാൽ അടവിയിൽ എത്തുന്നവർ ആവശ്യപ്പെടുന്നത് കൂടുതലായും ദീർഘദൂര സവാരി തന്നെയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ അടവിയിലും ആനക്കൂട്ടിലും തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.