ഭീകരാക്രമണവും രക്ഷാപ്രവർത്തനവും ; ശബരിമല സന്നിധാനത്തും പമ്പയിലും മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പമ്പ : അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തും പമ്പയിലും എൻ.എസ്.ജി കമാൻഡോകളും കേരള പോലീസിന്റെ കമാൻഡോ വിഭാഗവും ജില്ലാ പോലീസും സംയുക്തമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. അതീവ സുരക്ഷാമേഖലയിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഡൽഹിയിൽ നിന്നുള്ള 150 ഓളം എൻ.എസ്.ജി കമാൻഡോകളും കേരള പൊലീസിൻ്റെ കമാൻഡോ വിഭാഗത്തിലെ 30 കമാൻഡോകളും ജില്ലാ പോലീസിൽ നിന്നുള്ള അൻപതോളം ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.

ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ്‌, എൻ.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട ജില്ലയിലെ ഡി.വൈ.എസ്.പിമാർ, എസ്.എച്ച്. ഒമാർ എന്നിവരും പങ്കെടുത്തു. സന്നിധാനത്തും പമ്പയിലും പ്രത്യേകം പരിശീലനം നടന്നു. ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയ ആൾക്കാരെ കമാൻഡോ ഓപ്പറേഷനിലൂടെ സുരക്ഷിതരായി മോചിപ്പിക്കുകയും ഭീകരരെ കീഴ്പ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിലാണ് പരിപാടി നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...