പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അറുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടെ ആറോളം ഭീകരരുടെ വീടാണ് തകര്‍ത്തത്. ശ്രീനഗര്‍, സൗര, ലാല്‍ ബസാര്‍, സബിദാല്‍ ഏരിയകളില്‍ റെയ്ഡ് നടത്തിയതായി ജമ്മു കശ്മീര്‍ പൊലീസ് വക്താവ് അറിയിച്ചു.
ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 3 ഭീകരരുടെ കൂടെ വീടുകള്‍ തകര്‍ത്തതായാണ് വിവരം. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്വയുടെ വീടാണ് ഏറ്റവും അവസാനമായി തകര്‍ത്തത്.