ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും വെടിവെപ്പ്. സുരക്ഷ സേനക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷ സേനക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നുവെന്ന് ശ്രീനഗർ പോലീസ് പറഞ്ഞു. വലിയ ആക്രമണം ഉണ്ടായില്ലെന്നും ശ്രീനഗർ പോലീസ് പറഞ്ഞു. ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.
ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം ; സ്ഥലത്ത് അതീവ ജാഗ്രത
RECENT NEWS
Advertisment