Monday, September 9, 2024 1:32 pm

ഭീകരാക്രമണ ഡ്രോണുകളെ നിശ്ചലമാക്കും ; സാങ്കേതികവിദ്യ കേരള പോലീസിനുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പോലീസിന്റെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും ഘട്ടത്തില്‍ കേരളം ഇത് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ പോലീസ് സംവിധാനത്തില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച കണ്‍വിക്ഷന്‍ റേറ്റ് നേടാന്‍ കഴിഞ്ഞ സേനയാണു കേരള പോലീസ്. കുറ്റാന്വേഷണത്തില്‍ ആധുനിക സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതും കേരള പോലീസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇന്റര്‍നെറ്റും ഫൈബര്‍ കണക്റ്റിവിറ്റിയുമില്ലാത്ത ഒരു പോലീസ് സ്റ്റേഷനും കേരളത്തില്‍ ഇന്ന് ഇല്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള പോലീസിനുണ്ട്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തു കേരള പോലീസ് ആര്‍ജിച്ച മികവും എടുത്തുപറയത്തക്കതാണ്.’ ആധുനികലോകത്തിന് അനുയോജ്യമായ വിധത്തില്‍ നൂതന സാങ്കേതികവിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേരള പോലീസിനു കഴിയുന്നുവെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്തിനും ലോകത്തിനും മാതൃകയായ പലതും കേരളത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണു രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം പലവട്ടം തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമായും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമായുമാണു കേരളത്തെ മറ്റുള്ളവര്‍ വിലയിരുത്തുന്നത്. ഇത്തരമൊരു അവസ്ഥ നേടിയെടുക്കുന്നതില്‍ കേരള പോലീസ് വഹിച്ച പങ്കു വലുതാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷ ജനാധിപത്യ ബോധമാണു ലോകം ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.’ അതുകൊണ്ടാണ് ഇവിടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും സ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതിസന്ധിഘട്ടങ്ങളില്‍ നാടിനാകെ തുണയാകുന്ന സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സേനയായി അനുഭവത്തിലൂടെ കേരള പോലീസിനെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ നേര്‍വഴിക്കു നയിക്കല്‍, വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കല്‍, അഗതികള്‍ക്ക് ആശ്രയം നല്‍കല്‍ തുടങ്ങിയവയല്ലാം പോലീസിനു ചെയ്യാനാകുമെന്നു വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു. സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകളാണ് ഇവയെല്ലാം.’ ഇത് ഇനിയും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ഡി​ജി​പി​ക്കൊ​പ്പം പ​ല​രും ഉ​ണ്ടാ​യി​രു​ന്നു, ആ​രെ​ന്ന് അ​റി​ഞ്ഞാ​ൽ കേ​ര​ളം ഞെ​ട്ടും ; വി.ഡി ...

0
കൊ​ച്ചി: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന്...

യുവാവിനെ പീഡിപ്പിച്ച കേസ് ; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

0
കോഴിക്കോട്; യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30...

കാശ്‌മീരി മുളക്‌ നാട്ടില്‍ വിളയിച്ച്‌ സൗഹൃദ വനിത കൂട്ടായ്‌മ

0
അടൂര്‍ : കാശ്‌മീരി (ചില്ലി) മുളക്‌ നാട്ടില്‍ വിളയിച്ച്‌ സൗഹൃദ വനിത...

മദ്യപിച്ച് അർധബോധാവസ്ഥയിൽ നടുറോഡിൽ മധ്യവയസ്കന്റെ പരാക്രമണം

0
മാഹി: മാഹിയിൽ നടുറോഡിൽ മദ്യപിച്ച് അർധബോധാവസ്ഥയിൽ മധ്യവയസ്കന്‍റെ പരാക്രമണം. ഇന്ന് രാവിലെയായിരുന്നു...